തലശ്ശേരി: ഐഎഎസ് നേടാന്‍ തെറ്റായ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തില്‍ വീണ്ടും അന്വേഷണം. തലശേരി മുന്‍ സബ് കലക്ടറായിരുന്ന ആസിഫ് കെ.യൂസഫിനെതിരെ അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നേരത്തെ എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ആസിഫ് ഹാജരാക്കിയത് തെറ്റായ വരുമാന സര്‍ട്ടിഫിക്കറ്റ് എന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റാരോപണ മെമ്മോ നല്‍കിയുള്ള ആശ തോമസ് കമ്മിഷന്റെ അന്വേഷണം.