മുംബൈ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡില്‍ മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയര്‍ തസ്തികയിലെ 200 ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു.
ഇന്ത്യയില്‍ എവിടെയും നിയമനമുണ്ടാകാം. ഏപ്രില്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത: മെക്കാനിക്കല്‍/മെക്കാനിക്കല്‍ ആന്‍ഡ് പ്രൊഡക്ഷന്‍/സിവില്‍/ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്ട്രോള്/ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗങ്ങളില്‍ 60% മാര്‍ക്കോടെ നാലു വര്‍ഷ എന്‍ജിനീയറിങ് ബിരുദം.
(പട്ടിക വിഭാഗം/ഭിന്നശേഷിക്കാര്‍ക്ക് 50%).ഉയര്‍ന്ന പ്രായം: 25. ശമ്പളം: 50,000 -1,60,000 രൂപ. ചീഫ് മാനേജര്‍, ഡപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, മാനേജര്‍, ഓഫിസര്‍ തസ്തികകളിലെ 11 ഒഴിവിലും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ 25 ഒഴിവിലും അവസരം. വ്യത്യസ്ത വിജ്ഞാപനം.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഒഴിവില്‍ മാര്‍ച്ച് 31 വരെയും മറ്റു തസ്തികകളില്‍ ഏപ്രില്‍ 15 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.