ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പ്രതീകാത്മക ചിത്രം
KANNURONLIVE NEWS DESK

കണ്ണൂര്‍ ഗവ വനിതാ ഐടിഐയില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ്(ഐസിടിഎസ്എം) ട്രേഡില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ബിഇ, ബിടെക് ഡിഗ്രി, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഐടി, ഇലക്ട്രോണിക്സ് ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഐടിയിലുള്ള ബിരുദം, എന്‍ഐഇഎല്‍ ഐടി എ ലെവല്‍, അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂര്‍ സയന്‍സ്, ഐടി, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിലുള്ള ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ബന്ധപ്പെട്ട ട്രേഡില്‍ എന്‍എസി, എന്‍ടിസിയുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സപ്തംബര്‍ 20ന് രാവിലെ 10.30 ന് ഐടിഐയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 0497 2835987.