മഴക്കെടുതി: കേന്ദ്ര സംഘം 19ന് ജില്ലയില്‍ സന്ദര്‍ശനം നടത്തും

ഫയല്‍ ചിത്രം
KANNURONLIVE NEWS DESK

പ്രളയവും ഉരുള്‍പൊട്ടലും മൂലം കേരളത്തിനുണ്ടായ മഴക്കെടുതി നാശനഷ്ടം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം സപ്തംബര്‍ 19ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. നാളെ രാത്രിയോടെ വയനാട്ടില്‍ നിന്നും കണ്ണൂരിലെത്തുന്ന സംഘം 19ന് രാവിലെ 10 മണിക്ക് ജില്ലാ കലക്ടറുടെ ചേംബറില്‍ നാശനഷ്ടങ്ങളുടെ പ്രാഥമിക വിലയിരുത്തലിന് ശേഷമാണ് മഴക്കെടുതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക.
കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘത്തില്‍ കൃഷി മന്ത്രാലയം ഡയറക്ടര്‍ ഡോ കെ മനോഹരന്‍, ധന മന്ത്രാലയം ജോയിന്റ് ഡയറക്ടര്‍ എസ് സി മീണ, ഊര്‍ജ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ഒ പി സുമന്‍ എന്നിവരുമുണ്ടാകും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാഡ് അനലിസ്റ്റ് ഡോ. ശ്രീജയാണ് കോ-ഓര്‍ഡിനേറ്റിംഗ് ഓഫീസര്‍.

 

Related Posts