പ്രളയ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

കണ്ണൂർ ഓൺലൈവ് റിപ്പോർട്ടർ

കണ്ണൂർ: പ്രളയത്തിൽ തകർന്നതും കേടുപാട് പറ്റിയതുമായ വീടുകൾ , കെട്ടിടങ്ങൾ എന്നിവയുടെ റിപ്പോർട്ട് ആഗസ്ത് 16ന് സമർപ്പിക്കാൻ കലക്ടർ ടി വി സുഭാഷ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വീട് , കെട്ടിടം എന്നിവ നശിച്ചവർ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ വില്ലേജ് ഓഫീസിൽ നൽകണം. കലക്ടറേറ്റ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, വായനശാലകളിൽ   പ്രവർത്തിക്കുന്ന പിആർഡി സഹായ കേന്ദ്രങ്ങളിലും അക്ഷയ കേന്ദ്രങ്ങളിലും അപേക്ഷാഫോം സൗജന്യമായി ലഭിക്കും. കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള അപേക്ഷ കൃഷി ഓഫീസിൽ ആണ് നൽകേണ്ടത്. ഇതിനുള്ള ഒരുക്കങ്ങൾ എല്ലാം സൗജന്യമായി ലഭിക്കും. ഈ വർഷത്തെ ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക് ആദ്യ എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷ സമർപ്പിക്കണം -പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.

Related Posts