കണ്ണൂര്‍ ചൊവ്വ 110 കെ വി സബ്സ്റ്റേഷനില്‍ നിന്നും താഴെ ചൊവ്വ പാലത്തിന് അടിവശത്ത് കൂടി ബൈപാസ് റോഡ് വഴി കീഴ്ത്തള്ളി റെയില്‍വേ ക്രോസിംഗ് വരെയുള്ള 11 കെ വി ഭൂഗര്‍ഭ കേബിളില്‍ കൂടി സപ്തംബര്‍ 20ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈദ്യുതി പ്രവഹിപ്പിക്കുന്നതാണ്. ആയതിനാല്‍ പ്രസ്തുത കേബിളില്‍ സ്പര്‍ശിക്കുകയോ ഏതെങ്കിലും വിധത്തിലുള്ള സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യരുതെന്ന് ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.