ബൂത്തുകളിലെത്താന്‍ വാഹനം: ഭിന്നശേഷിക്കാര്‍ രജിസ്റ്റര്‍ ചെയ്യണം

കണ്ണൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് സ്‌റ്റേഷനുകളിലെത്തുന്നതിനായി വാഹന സൗകര്യം ആവശ്യമുള്ള ഭിന്നശേഷിക്കാര്‍ ഏപ്രില്‍ 18 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി അറിയിച്ചു. ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ ഫോണ്‍ മുഖാന്തിരമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ വില്ലേജ് ഓഫീസര്‍മാരുടെ ഫോണ്‍ നമ്പറുകള്‍ ണലഅൃലഗമിിൗൃ എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണ്.
ഭിന്നശേഷിക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഈ വിവരങ്ങള്‍ 15 നകം സമര്‍പ്പിക്കും. 937 കാഴ്ച പരിമിതിയുള്ളവരും 701 സംസാരകേള്‍വി പരിമിതിയുള്ളവരും 1962 ചലനശേഷിയുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ അനുഭവിക്കുന്നവരുമായി 5504 ഭിന്നശേഷിക്കാരാണ് ജില്ലയിലുള്ളത്.
ഇവരെ പോളിംഗ് സ്‌റ്റേഷനുകളിലെത്തിക്കുന്നതിന് റൂട്ട് ഓഫീസര്‍മാരെ ചുമതലപ്പെടുത്തും. ഇതിന്റെ ഭാഗമായി 16 ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ യോഗം ചേരും. 17 ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ എ ആര്‍ ഒ മാര്‍ റൂട്ട് ഓഫീസര്‍ മാരുടെ യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ കെ രമേന്ദ്രന്‍, ഡിഎഫ്ഒ എംവിജി കണ്ണന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Posts