കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ 2021-22 വര്‍ഷത്തേക്കുള്ള വിവിധ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ബിടെക് കോഴ്സുകള്‍, സയന്‍സ്, ഫോട്ടോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റാ സയന്‍സ്) എന്നീ വിഷയങ്ങളിലുള്ള അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എംഎസ്സി കോഴ്സുകള്‍, വിവിധ ശാസ്ത്ര വിഷയങ്ങളിലുള്ള എംഎസ്സി കോഴ്സുകള്‍, ബികോം എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി, മൂന്നുവര്‍ഷ എല്‍എല്‍ബി (അക്കാഡമിക് പ്രോഗ്രാം), എല്‍എല്‍എം പ്രോഗ്രാമുകള്‍, എംബിഎ, ഹിന്ദി, അപ്ലൈഡ് എക്കണോമിക്സ് വിഷയങ്ങളിലുള്ള എംഎ കോഴ്സുകള്‍, എക്കണോമെട്രിക്സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ടെക്നോളജിയിലുള്ള എംഎസ്സി പ്രോഗ്രാം, എംഎസ്സി ഫോറന്‍സിക് സയന്‍സ്, എംസിഎ, ബിവോക്, എം വോക് പ്രോഗ്രാമുകള്‍, എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകള്‍ എന്നിവയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നടത്തുന്ന പ്രധാന അക്കാദമിക് കോഴ്സുകള്‍.
അപേക്ഷ ഓണ്‍ലൈനില്‍
പിഎച്ച്ഡി, ഡിപ്ലോമ പ്രോഗ്രാമുകള്‍ ഒഴികെയുള്ള കോഴ്സുകളിലേക്ക് മാര്‍ച്ച് 31 വരെയും (പിഴയോടു കൂടി ഏപ്രില്‍ 7 വരെ), എംടെക് കോഴ്സുകളിലേക്ക് ഏപ്രില്‍ 21 വരെയും (പിഴയോടുകൂടി ഏപ്രില്‍ 30 വരെയും), ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പിഎച്ച്ഡി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷാ ഫോമുകള്‍ അതാതു പഠനവകുപ്പുകളില്‍നിന്ന് ഏപ്രില്‍ 15 വരെ ലഭിക്കും. അതാതു പഠന വകുപ്പുകള്‍ നടത്തുന്ന ഡിപ്പാര്‍ട്ടുമെന്റ് അഡ്മിഷന് ടെസ്റ്റ് മുഖേനയാണ് പിഎച്ച്ഡി പ്രവേശനം
ബിടെക് മറൈന്‍ എന്‍ജിനിയറിങ്, എംബിഎ
ബിടെക് മറൈന്‍ എന്‍ജിനീയറിങ് പ്രോഗ്രാമിന്റെ പ്രവേശനം ഇന്ത്യന്‍ മാരിടൈം യൂണിവേഴ്സിറ്റി നടത്തുന്ന കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന്റെ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. എംബിഎ കോഴ്സിന്റെ പ്രവേശനത്തിന് കെമാറ്റ്, സിമാറ്റ്, ഐഐഎം കാറ്റ് എന്നീ മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റുകളിലൊന്നില്‍ സാധുവായ മാര്‍ക്ക് ഉണ്ടായിരിക്കണം. ബിടെക് മറൈന്‍ എന്‍ജിനീയറിങ്, എംബിഎ കോഴ്സുകളിലേക്ക് പ്രവേശനത്തിന് മറ്റു കോഴ്സുകളിലേക്കെന്ന പോലെ രജിസ്റ്റര്‍ ചെയ്തിരിക്കണം.
ബിടെക് മറൈന്‍ എന്‍ജിനീയറിങ്, എംബിഎ, എംടെക്, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളൊഴികെയുള്ള കോഴ്സുകളിലേക്ക് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല ജൂണ്‍ 12,13,14 തീയതികളില്‍ നടത്തുന്ന പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഓണ്‍ലൈന്‍ രജിസ്ട്രേഷനും അഡ്മിഷന് പ്രോസ്പെക്ടസിനും അഡ്മിഷന് വെബ്സൈറ്റ് https://admissions.cusat.ac.in സന്ദര്‍ശിക്കുക. ഫോണ്‍ 0484 2577159, 2577100.