കോവിഡ് മൃതദേഹസംസ്‌കരണം; പ്രോട്ടോകോള്‍ പരിഷ്‌കരണം സ്വാഗതാര്‍ഹം: കെ എന്‍ എം

Credit : istockphoto പ്രതീകാത്മക ചിത്രം

കണ്ണൂര്‍: കോവിഡ് ബാധിതരുടെ മരണാനന്തര ശുശ്രൂഷകള്‍ക്കായി പ്രത്യേക പ്രോട്ടോകോള്‍ പരിഷ്‌കരണം നടത്തിയത് സ്വാഗതാര്‍ഹമാണെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) പത്രക്കുറിപ്പില്‍ അറിയിച്ചു. അന്തസ്സോടെയുള്ള മരണം എന്ന മഹത്തായ ആശയം പൗരാവകാശമായി വിലയിരുത്തുന്ന ലോകാരോഗ്യസംഘടനയുടെ നിര്‍ദേശപ്രകാരമുള്ള പരിഷ്‌കരണങ്ങള്‍ വരുത്തി പ്രോട്ടോകോള്‍ വിപുലീകരിക്കണം എന്ന് മുസ്ലിം സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. മതാചാരപ്രകാരമുള്ള മൃതദേഹ പരിപാലനം , കഫന്‍ ചെയ്യല്‍ സാധാരണമായ ആഴത്തിലുള്ള കബര്‍ എന്നീ സുപ്രധാനമായ ആവശ്യങ്ങളെല്ലാം ആരോഗ്യവകുപ്പ് അംഗീകരിച്ചത് പ്രശംസനീയം ആണെന്ന് യോഗം വിലയിരുത്തി. ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ: എം കെ മുനീര്‍, , എം സി മായീന്‍ ഹാജി എന്നിവര്‍ നേതൃത്വം നല്‍കി. യോഗത്തില്‍ കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി ഡോ: ഹുസൈന്‍ മടവൂര്‍, ഡോ. സുല്‍ഫിക്കര്‍ അലി എന്നിവര്‍ പങ്കെടുത്തു.

Related Posts