കണ്ണൂർ സിജിയിൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി

സ്വന്തം പ്രതിനിധി

കണ്ണൂർ: ഉപരിപ്പoന മേഖല തെരഞ്ഞെടുക്കുന്നതിൽ വിദ്യാർത്ഥികൾക്ക് കൃത്യമായ ഗൈഡൻസ് നൽകുന്നതിന് വേണ്ടി ആധുനികമായ സൈകോമെട്രിക് ടൂളുകൾ ഉപയോഗിച്ച് കണ്ണൂർ സിജി ആസ്ഥാനത്ത് ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 37 പേർ പങ്കെടുത്തു.

പ്രമുഖ കരിയർ കൗൺസലർ റമീസ് പാറാൽ ടെസ്റ്റ് അഡ്മിനിസ്ട്രേഷൻ നടത്തി. സിജി കണ്ണൂർ ജില്ലാ എച്ച്. ആർ. ഡയറക്ടർ സിറാജുദ്ദീൻ പറമ്പത്ത്, ജില്ലാ ജോ. സെക്രട്ടറി ഫഹീം വാരം, മുഹമ്മദ് കുഞ്ഞി കണ്ണാടിപ്പറമ്പ്, മുഹമ്മദ് ഷമ്മാസ്, ബഷീർ മുണ്ടേരി എന്നിവർ നേതൃത്വം നൽകി.

ടെസ്റ്റിൽ പങ്കെടുത്തവർക്കുള്ള വ്യക്തിഗത കൗൺസലിംഗ് ഏപ്രിൽ 24ന് ബുധനാഴ്ച രാവിലെ 10 മണി മുതൽ സിജി കണ്ണൂർ ജില്ലാ ഓഫീസിൽ നടക്കുമെന്ന് ജില്ലാ കോഡിനേറ്റർ മുഹമ്മദ് ഷാഫി അറിയിച്ചു.

Related Posts