ചക്കരക്കല്ലിൽ ഓട്ടോയിടിച്ച് പതിനാറുകാരന് ഗുരുതര പരുക്ക്

Credit : ഗൂഗിൾ പ്രതീകാത്മക ചിത്രം
കണ്ണൂർ ഓൺലൈവ് ലേഖകൻ

ചക്കരക്കല്ല്: അമിത വേഗതയിലായിരുന്ന ഓട്ടോറിക്ഷയിടിച്ച് സ്കൂട്ടർ യാത്രികനായ പതിനാറുകാരന് ഗുരുതര പരുക്കേറ്റു.

കണയന്നൂർ മുട്ടിലിച്ചിറ പുത്തലത്ത് ഹൗസിൽ വി കെ  അനസി(16 ) നാണ് കാലിന്  ഗുരുതരമായ പരുക്ക് പറ്റിയത്.  കണ്ണൂർ മിംമ്സ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അനസിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ചൊവ്വാഴ്ച  രാത്രി പത്തരയോടെ പാനേരിച്ചാൽ ബാവോട് റേഷൻ പീടികയ്ക്ക് സമീപമായിരുന്നു അപകടം. അനസ് സഹോദരി ഭർത്താവിൻ്റെ സ്കൂട്ടറിൽ പിൻസീറ്റ് യാത്രക്കാരനായിരുന്നു.

അമിത വേഗതയിൽ എതിരെ വന്ന ഓട്ടോയാണ് ഇരുവരെയും ഇടിച്ചിട്ടത്.

അപകട സ്ഥലത്ത് നിന്നും രക്ഷപ്പെടാൻ നോക്കിയ ഓട്ടോ ഡ്രൈവറെയും സംഘത്തെയും നാട്ടുകാർ പൊലീസ് വരുന്നത് വരെ തടഞ്ഞു വെക്കുകയായിരുന്നു. ബന്ധുക്കൾ  ചക്കരക്കല്ല് പൊലീസിൽ പരാതി നൽകി.

 

 

.

Related Posts