ബസ് ജീവനക്കാരുടെ ബോണസ് തര്‍ക്കം ഒത്തുതീര്‍ന്നു

കണ്ണൂര്‍: ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് 2018 19 വര്‍ഷത്തെ കസ്റ്റമറി ബോണസ് അനുവദിക്കുന്നത് സംബന്ധിച്ച തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ ടി വി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു. ബോണസായി മൊത്ത വരുമാനത്തിന്റെ 20 ശതമാനം തുക പ്രതിമാസം 3500 രൂപ എന്ന പരിധിക്ക് വിധേയമായി തൊഴിലാളികള്‍ക്ക് ലഭിക്കും. തുക അതാത് ബസ് ഉടമകള്‍ നല്‍കും.
ചര്‍ച്ചയില്‍ തൊഴിലുടമകളെ പ്രതിനിധീകരിച്ച് വി ജെ സെബാസ്റ്റ്യന്‍, എം വി വല്‍സലന്‍, കെ രാജ്കുമാര്‍ കരുവാരത്ത്, പി കെ പവിത്രന്‍, കെ ഗംഗാധരന്‍, സി പി അബൂബക്കര്‍, എം രവീന്ദ്രന്‍, കെ കെ വിനോദ്കുമാര്‍ എന്നിവരും തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് കെ ജയരാജന്‍, പി ചന്ദ്രന്‍, എം കെ ഗോപി (സി ഐ ടി യു), എം കെ രവീന്ദ്രന്‍ (ഐ എന്‍ ടി യു സി), താവം ബാലകൃഷ്ണന്‍, എ മഹീന്ദ്രന്‍ (എ ഐടി യു സി), പി കൃഷ്ണന്‍, കെ കെ ശ്രീജിത്ത് (ബി എം എസ്), എം എ കരീം (എസ് ടി യു) എന്നിവരും പങ്കെടുത്തു.

 

 

Related Posts