കണ്ണൂര്‍
ജില്ലയിലെ പെട്രോള്‍ പമ്പ് തൊഴിലാളികളുടെ 201819 വര്‍ഷത്തെ ബോണസ് തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ ടി വി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു. വ്യവസ്ഥയനുസരിച്ച് പെട്രോള്‍ പമ്പ് തൊഴിലാളികള്‍ക്ക് ബോണസ്സ് ആക്ട് പ്രകാരം 7,000 രൂപ പരിധിക്കു വിധേയമായി വേതനത്തിന്റെ 181/2 ശതമാനം ബോണസായി നല്‍കാമെന്ന് തൊഴിലുടമാ പ്രതിനിധികള്‍ സമ്മതിച്ചു. ബോണസ് തുക മുഴുവന്‍ തൊഴിലാളികള്‍ക്കും ഏപ്രില്‍ അഞ്ചിന് തന്നെ വിതരണം ചെയ്യുന്നതാണെന്നും ഉടമാപ്രതിനിധികള് അറിയിച്ചു. ചര്‍ച്ചയില്‍ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് ജില്ലാ പെട്രോളിയം ഡീലേര്‍സ് അസോസിയേഷന് പ്രസിഡണ്ട് ഇ എം ശശീന്ദ്രന്, സെക്രട്ടറി കെ വി രാമചന്ദ്രന്, കെ ഹരീന്ദ്രന്‍, എം ആര് രാജന് എന്നിവരും യൂണിയനുകളെ പ്രതിനിധീകരിച്ച് സി കെ പി പത്മനാഭന്, എ പ്രേമരാജന്‍, പി ചന്ദ്രന്, പി രാജന്, പി കൃഷ്ണന്, പി പി കൃഷ്ണന്, എം വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു.