ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന് വധഭീഷണി.

ന്യൂഡല്‍ഹി: ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന് വധഭീഷണി. ട്വിറ്ററിലാണ് ഇവര്‍ക്കെതിരെ വധഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ന്യൂസിലാന്റ് ഹെറാള്‍ഡ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. െ്രെകസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ കഴിഞ്ഞ 15നാണ് ഭീകരാക്രമണം നടന്നത്. ഭീകരാക്രമണത്തില്‍ അന്‍പതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

‘യൂ ആര്‍ നെക്സ്റ്റ്’ എന്നാണ് ട്വിറ്ററിലെ ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ട്വിറ്ററില്‍ തോക്ക് പ്രൊഫൈല്‍ ഫോട്ടോയായി വെച്ച ഐ.ഡിയില്‍ നിന്നാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. അതേസമയം, ട്വീറ്റ് ചെയ്ത് 48 മണിക്കൂറിനകം തന്നെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.

ജസിന്‍ഡ ആര്‍ഡനെയും ന്യൂസിലാന്റ് പൊലീസിനെയും ടാഗ് ചെയ്തിട്ടുള്ള വേറൊരു പോസ്റ്റിലും ‘നെക്സ്റ്റ് ഈസ് യൂ’ എന്ന ഭീഷണി സന്ദേശം പുറത്ത് വന്നിട്ടുണ്ട്. ഈ അക്കൗണ്ടും ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തു. സസ്‌പെന്റ് ചെയ്ത രണ്ട് അക്കൗണ്ടുകളിലും മുസ്‌ലിം വിരുദ്ധവും വംശീയവുമായ ഉള്ളടക്കങ്ങളടങ്ങിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.

Related Posts