ക്ഷേത്ര പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചതു മുതല്‍ നിരന്തരം ജപയജ്ഞം നടന്നുവരുന്നു. മാമ്പ വിളയാറോട്ട് ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ ജപയജ്ഞത്തിന് വളരെയധികം പ്രാധാന്യം നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ചകളില്‍ നടക്കുന്ന സമൂഹാരാധന, മുന്‍വര്‍ഷങ്ങളില്‍ നടത്തിയ നാമലിഖിതജപയജ്ഞം, ഭജനസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭജന തുടങ്ങിയ കാര്യങ്ങള്‍ ഇവിടെയെത്തുന്ന ഭക്തജനങ്ങള്‍ വളരെയധികം പ്രാധാന്യത്തോടെയാണ് കാണുന്നത്.
ശ്രീ. എന്‍ അശോകന്, ശ്രീമതി. പി വസന്തകുമാരി ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഭജന സമിതി മറ്റു ക്ഷേത്രങ്ങളിലും നിരവധി തവണ ഭജന അവതരിപ്പിച്ചിട്ടുണ്ട്.