അഞ്ചരക്കണ്ടി: പാളയം പലേരിക്കാര്ക്ക് ആത്മാഭിലാഷത്തിന്റെ സുവര്‍ണ്ണനിമിഷം. വര്‍ഷങ്ങളായി യാത്രാദുരിതം നേരിട്ടിരുന്ന അഞ്ചരക്കണ്ടി പഞ്ചായത്ത് പത്താം വാര്‍ഡിലെ കൊട്ട പീടിക-കോമ്പില്‍ പള്ളി റോഡ് ഗതാഗതയോഗ്യമായി നാടിന് സമര്‍പ്പിച്ചു. പലേരി റഹ്മാനിയ്യ മസ്ജിദ് കമ്മിറ്റിയും സെക്രട്ടറി ടി എം നിസാമുദ്ദീന്റെയും നിരന്തരമായ ഇടപെടലിലൂടെയാണ് സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമായത്.
റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ നമ്മുടെ പള്ളി കമ്മിറ്റിക്കും നിര്‍ണായക പങ്കുണ്ട് രണ്ടു തവണയായി ഞാന്‍ നല്കിയ നിവേദനത്തില്‍ മുന്‍ എം.പി. പി.കെ ശ്രീമതി ടീച്ചര്‍ അഞ്ച് ലക്ഷവും മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്കിയ രണ്ടാം നിവേദനത്തില്‍ മൂന്ന് ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 15 ലക്ഷം രൂപയും അനുവദിച്ചാണ് റോഡ് പണി പൂര്‍ത്തിയായത് –സാമൂഹ്യപ്രവര്‍ത്തകന്‍ ടി എം നിസാമുദ്ദീന്‍ പറഞ്ഞു.
വാര്‍ഡ് മെമ്പര്‍ ടി.ശോഭന, ജയന് പലേരി, മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍, റോഡ് നിര്‍മ്മാണത്തില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ച നാട്ടുകാര്‍ സ്ഥലം വിട്ടു നല്കിയവര്, റോഡ് വീതി കൂട്ടാന്‍ സാമ്പത്തിക സഹായം നല്കിയവര് എന്നിവരോട് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി വി സീത നിര്‍വ്വഹിച്ചു.