മാസപ്പിറവിയിലെ ഭിന്നത മുസ്‌ലിം സമുദായം തിരുത്തണം: അലി മണിക്ക് ഫാന്‍

പത്മശ്രീ അലി മണിക്ക് ഫാനിന് കെ എന്‍ എം മര്‍ക്കസുദ്ദഅ്‌വ കണ്ണൂരില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ നിന്ന്‌
KANNURONLIVE REPORTER

ലോകമെമ്പാടും ജുമുഅ നമസ്‌കാരം വെള്ളിയാഴ്ചയാണ്. അത് ആരും ശനിയും ഞായറുമായി നടത്തുന്നില്ല. എന്നാല്‍ ശവ്വാല്‍ ഒന്നിന് ഈദുല്‍ഫിത്വ(ചെറിയ പെരുന്നാള്‍)റും ദുല്‍ഹജ്ജ് 10ന് ഈദുല്‍ അദ്ഹ(ബലിപെരുന്നാള്‍)യുമാണെന്ന് പ്രവാചകന്‍ മുഹമ്മദ് നബി പറഞ്ഞിട്ടും മുസ്‌ലിം ആഘോഷങ്ങളില്‍ ലോകത്ത് ഏകീകരണമില്ലെന്ന് ബഹുമുഖ പ്രതിഭ പത്മശ്രീ അലി മണിക്ക് ഫാന്‍ ചൂണ്ടിക്കാട്ടി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൂര്യനും ചന്ദ്രനും കണക്കുകളുടെ അടിസ്ഥാനത്തിലാണ് ചലിക്കുന്നതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതാണ്. ഹിജ്‌റ കലണ്ടര്‍ ചന്ദ്രന്റെ കണക്കനുസരിച്ചാണ്. എന്നാല്‍ സൂര്യന്റെ കണക്കുകളെ വിശ്വസിക്കുന്ന സമുദായം ചന്ദ്രന്റെ കണക്കുകളില്‍ സംശയാലുക്കളാണ്. നമ്മുടെ സമുദായം ഇപ്പോഴും പഴയ കാലത്തിലും അനാചാരത്തിലും തന്നെയാണ് കഴിയുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് സമുദായം കുറച്ചെങ്കിലും പുരോഗതി കൈവരിച്ചത്. മതപരമായി പുരോഗമിക്കുമ്പോഴാണ് അനാചാരങ്ങളെയും ബിദ്അത്തുകളെയും തിരുത്താനാവുകയുള്ളൂ- അലി മണിക് ഫാന്‍ പറഞ്ഞു.

ഇത്തവണത്തെ റമദാന്‍ 29 ദിവസമാണെന്ന് മണിക്ക്്ഫാന്‍ പ്രവചിച്ചു. ചൊവ്വാഴ്ച (ഏപ്രില്‍ 13) തുടങ്ങി ബുധനാഴ്ച (മെയ് 12) വരെയാണ് നോമ്പനുഷ്ഠിക്കാനാവുക എന്നും അദ്ദേഹം വിശദീകരിച്ചു.

പലതും പഠിക്കേണ്ടത് കൊണ്ട് സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്. ഭാര്യയും മക്കളും തനിക്ക് നല്കിയ പിന്തുണയാണ് ഈ നേട്ടങ്ങളൊക്കെയും നേടാനായത്. തന്നെ പോലെ മക്കളും ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ല. എന്നാല്‍ അവര്‍ വളര്‍ന്നു പരീക്ഷയെഴുതി ഉദ്യോഗാര്‍ത്ഥികളുമായി. വിദ്യാഭ്യാസം എന്നത് എഴുത്തും വായനയും മാത്രമല്ല, അവരവര്‍ക്ക് ആവശ്യമായ അറിവുകള്‍ കണ്ടെത്തുന്നതാണ്.

ഇന്നത്തെ വിദ്യാഭ്യാസ രീതി ഓരോ വ്യക്തിക്കും അവരവരുടെ വാസന ഉണര്‍ത്താനുള്ള അവസരം കിട്ടാത്ത തരത്തിലാണ്. അതുകൊണ്ട് എത്രയോ വലിയ വ്യക്തിത്വങ്ങളാണ് അവരുടെ വാസന പുറത്തെടുക്കാനാവാതെ കാലം കഴിക്കുന്നത്. അതേ സമയം ജപ്പാന്‍, ചൈന പോലുള്ള രാജ്യങ്ങള്‍ ഓരോ വ്യക്തിക്കും അവര്‍ക്കാവശ്യമായ പഠനം നടത്താന്‍ തയ്യാറാവുന്നതിനാല്‍ അവര്‍ മുന്നേറുന്നു.

ഗോളശാസ്ത്രത്തെ കുറിച്ച് ഒരുപാട് പഠിക്കാനുണ്ട്. നമുക്ക് അടുത്തുള്ള ചന്ദ്രനെക്കുറിച്ച് പോലും ഗവേഷണം നടത്താനുള്ള ധനം നമ്മുടെ രാജ്യത്ത് കമ്മിയാണ്. ഗവേഷണങ്ങള്‍ നടത്താനുള്ള സൗകര്യങ്ങളില്ലായ്മ കൊണ്ടാണ് പലരും വിദേശത്തേക്ക് പോവുന്നത്. നമ്മുടെ രാജ്യത്തിരുന്ന് കൊണ്ട് ശാസ്ത്രജ്ഞന്മാര്‍ക്ക് ഗവേഷണങ്ങള്‍ നടത്താനുള്ള സാമ്പത്തിക സഹായം നല്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും മണിക്ക് ഫാന്‍ ആവശ്യപ്പെട്ടു. ഗോളശാസ്ത്രത്തെക്കുറിച്ചും ഹിജ്‌റ കലണ്ടറിനെക്കുറിച്ചും പഠിക്കാനുണ്ടായ കാരണം 1965 ഫെബ്രുവരി രണ്ടിനുണ്ടായ അനുഭവമാണ്. അന്ന് കോഴിക്കോട് പെരുന്നാളാഘോഷിച്ചപ്പോള്‍ ലക്ഷദ്വീപില്‍ പല ദ്വീപുകളിലുമായി പലദിനങ്ങളിലായാണ് ആഘോഷിച്ചത്. ഇതിനൊരു മാറ്റം ആഗ്രഹിച്ചാണ് കൂടുതല്‍ പഠനം നടത്തിയതെന്ന് മണിക് ഫാന്‍ വിശദീകരിച്ചു. സദസ്സിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു.

സ്വീകരണ സമ്മേളനം ഐനുല്‍ മാ ആരിഫ് അക്കാദമി ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ചെയര്‍മാന്‍ അനസ് മൗലവി ഉദ്ഘാടനം ചെയ്തു. പത്മശ്രീ അലി മണിക്ക് ഫാനിനുള്ള കെ എന്‍ എമ്മിന്റെ ഉപഹാരം മര്‍കസുദ്ദഅ്‌വ സംസ്ഥാന ഉപാധ്യക്ഷന്‍ പ്രഫ. ശംസുദ്ദീന്‍ പാലക്കോട് സമ്മാനിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ശബീന മുഖ്യാതിഥിയായിരുന്നു.

വിവിധ മേഖലകളില്‍ ജേതാക്കളായ നിദാ റമീസ്, മുഹ്‌സിന ഇരിക്കൂര്‍, സുഹാന ഉമര്‍ ഇരിക്കൂര്‍ എന്നിവരെ ആദരിച്ചു. പ്രഫ. ശംസുദ്ദീന്‍ പാലക്കോട് രചിച്ച ‘കോവിഡുകാലത്തെ ചുറ്റുവട്ടം, ജീവിതത്തെ ദീപ്തമാക്കുന്ന നല്ല വാക്കുകള്‍’ എന്നീ പുസ്തകങ്ങളുടെ പ്രകാശനം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസിന് നല്‍കി മണിക് ഫാന്‍ നിര്‍വഹിച്ചു. മര്‍കസുദ്ദഅവ ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രഫ. ഇസ്മാഈല്‍ കരിയാട്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ട്രഷറര്‍ ടി മുഹമ്മദ് നജീബ്, ഐ എസ് എം ജില്ലാ പ്രസിഡന്റ് റാഫി പേരാമ്പ്ര, എം ജി എം ജില്ലാ ജോയിന്റ് സെക്രട്ടറി റുസീന ഫൈസല്‍, എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് ജില്ലാ പ്രസിഡന്റ് സുഹാന ഇരിക്കൂര്‍, എം എസ് എം ജില്ലാ ജോയിന്റ് സെക്രട്ടറി ബാസിത്ത് തളിപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.

പത്മശ്രീ അലി മണിക്ക് ഫാനിന് കെ എന്‍ എം മര്‍ക്കസുദ്ദഅ്‌വ കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രഫ. ശംസുദ്ദീന്‍ പാലക്കോട് ഉപഹാരം സമ്മാനിക്കുന്നു.

Related Posts

sites brasileiros pornos imhoporn.com hentai mulher
foto de homens pelados justindianporn.pro sexo romantico xvideos
novinhas dando a primeira vez originalindianporn.mobi loirinha deliciosa
do amante pornindianvideos.pro fazendo uma espanhola
gostosinha brasileira indianwank.pro coroas no boquete
gostosa com plug anal indianmovs.pro primeiro swing da esposa
fudendo donas de casa indianpornvideos.pro porno latinas
anao xvideos indiansexgate.pro comendo minha vizinha
homens albinos pelados turkishporno.mobi sexo gostoso com tia
video do estupro rio turkishporn.mobi vida bandida torrent
buceta molhadinha turkishporn.pro vidio de porno de coroas
melhores filmesporno turkishsex.pro gostosa se esfregando
mia kalipha turkishporno.pro atriz pornô japonesa
fotos porno loiras kompoz.eu festa do shortinho
galegas nuas turkeyporn.online arabe xvideos