പ്രളയം: വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു

പ്രളയത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട ചെങ്ങളായി പഞ്ചായത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്ത് ജില്ലാ ഭരണകൂടം. പെരിന്തിലേരി എയുപി സ്‌കൂളിലെ 37 വിദ്യാര്‍ഥികള്‍ക്കാണ് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് കിറ്റുകള്‍ നല്‍കിയത്. ബാഗ്, നോട്ട് പുസ്തകം, പെന്‍, പെന്‍സില്‍, വാട്ടര്‍ ബോട്ടില്‍ എന്നിവയാണ് നല്‍കിയത്.
ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിലെ കലക്ഷന്‍ സെന്ററില്‍ ലഭിച്ച പഠനോപകരണങ്ങളാണ് കുട്ടികള്‍ക്ക് നല്‍കിയത്. പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങാനെത്തിയ വിദ്യാര്‍ത്ഥികള്‍ ജില്ലാ കലക്ടറുമായി സംവദിച്ചു. കലക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ എഡിഎം ഇ പി മേഴ്‌സി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം വി നളിനി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts