ഒമാന്‍ എയര്‍ലൈന്‍സ് 92ലേറെ സര്‍വീസുകള്‍ റദ്ദാക്കുന്നു

KANNURONLIVE NEWS DESK

ഒമാന്‍: വിമാനം തകര്‍ന്ന് വീണ് 157 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഒമാന്‍ എയര്‍ലൈന്‍സ് 92ലേറെ സര്‍വീസുകള്‍ റദ്ദാക്കുന്നു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. ഇതോപ്യയില്‍ ബോയിങ് 737 മാക്സ് എട്ട് വിമാനം തകര്‍ന്ന് വീണ് 157 പേര്‍ മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാര്‍ച്ച് 30 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കുന്നത്. ഹൈദരാബാദ്, കോഴിക്കോട്, ബഹ്റൈന്‍, ബാംഗ്ലൂര്‍, മുംബൈ, ഗോവ, സലാല, റിയാദ്, ദുബായ്, ദോഹ, അമ്മാന്‍, കറാച്ചി എന്നിവിടങ്ങളിലേക്കാണ് ഉള്ള സര്‍വീസുകള്‍ ആണ് ഒമാന്‍ എയര്‍ റദ്ദാക്കിയിരിക്കുന്നത്. ഈ കാലയളവില്‍ ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്രക്കായി ടിക്കറ്റു വാങ്ങിയ യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം കമ്പനി അധികൃതര്‍ ഒരുക്കി കഴിഞ്ഞു. ഇതിനായി ഒമാന്‍ എയര്‍ വിമാന കമ്പനിയുടെ കോള്‍ സെന്ററുമായി ബന്ധപെടണമെന്ന് അധികൃതര്‍ വ്യക്തമാക്കി. മാക്സ് എട്ട് നിരയിലെ അഞ്ച് വിമാനങ്ങളാണ് ഒമാന്‍ എയറിന് ഇപ്പോഴുള്ളത്. ഇതിനു പുറമെ 25 എണ്ണത്തിനുകൂടി വാങ്ങുവാന്‍ ഒമാന്‍ എയര്‍ ഓര്‍ഡര്‍ നല്കിയിട്ടുണ്ടായിരുന്നു. ഇതിനകം വിവിധ രാജ്യങ്ങളിലായി ഏകദേശം 400 ഓളം ബോയിങ് 737 മാക്സ് എട്ട് വിമാനങ്ങള്‍ സര്‍വീസുകളില്‍ നിന്നും പിന്‍വലിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

Related Posts